Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lalu Prasad Yadav

ലാലു പ്രസാദ് യാദവിന് എതിരായ വിചാരണാ നടപടിക്കു സ്റ്റേയില്ല

ന്യൂ​​​ഡ​​​ൽ​​​ഹി: റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ (ഐ​​​ആ​​​ർ​​​സി​​​ടി​​​സി) ഹോ​​​ട്ട​​​ലു​​​ക​​​ൾ ലീ​​​സി​​​ന് ന​​​ൽ​​​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ൽ ആ​​​ർ​​​ജെ​​​ഡി അ​​​ധ്യ​​​ക്ഷ​​​ൻ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​നെ​​​തി​​​രാ​​​യ വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്റ്റേ ​​​ചെ​​​യ്യാ​​​ൻ ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ചു.

കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ഈ ​​​നി​​​ല​​​യി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം ആ​​​രാ​​​യാ​​​തെ വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്റ്റേ ​​​ചെ​​​യ്യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ലാ​​​ലു​​​വി​​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം അ​​​റി​​​യി​​​ക്കാ​​​നാ​​​യി അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ സി​​​ബി​​​ഐ​​​ക്ക് കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഐ​​​ആ​​​ർ​​​സി​​​ടി​​​സി അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മു​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​കൂ​​​ടി​​​യാ​​​യ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വ്, ഭാ​​​ര്യ റാ​​​ബ്രി ദേ​​​വി, മ​​​ക​​​നും ബി​​​ഹാ​​​ർ മു​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ തേ​​​ജ​​​സ്വി യാ​​​ദ​​​വ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​ർ 13നാ​​​ണ് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യ​​​ത്. ഈ ​​​ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്താ​​​ണ് ലാ​​​ലു പ്ര​​​സാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Latest News

Corehub Up